Posted By user Posted On

fire forceകുവൈത്തിൽ വ്യാജ മദ്യ നിർമ്മാണത്തിനിടയിൽ തീപിടിത്തം; പ്രവാസിക്ക് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് വ്യാജ മദ്യ നിർമ്മാണത്തിനിടയിൽ ഉണ്ടായ fire force തീപിടിത്തത്തിൽ പ്രവാസിക്ക് ഗുരുതരമായ പരിക്കേറ്റു. ജിലീബിലെ സ്വദേശി താമസ പ്രദേശത്ത് വൈകുന്നേരമാണ് അപകടം ഉണ്ടായത്.പരിക്കേറ്റ പ്രവാസിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല.തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മദ്യം വാറ്റുന്നതിനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ കണ്ടെത്തിയത്. ഇതൊടൊപ്പം വില്പനക്ക് തയ്യാറാക്കിയ നിരവധി മദ്യകുപ്പികളും കണ്ടെത്തി. വീടിന്റെ രണ്ടാം നിലയിലാണ് അഗ്നി ബാധ ഉണ്ടായത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *