Posted By user Posted On

അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് യുവതി മരിച്ചു

അമേരിക്കയിൽ അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് മരിച്ചുവെന്ന് റിപ്പോർട്ട് .ഡേകെയർ വർക്കറും രണ്ട് കുട്ടികളുടെ അമ്മയുമായ ആഷ്‌ലി സമ്മേഴ്‌സ് ആണ് അന്തരിച്ചത്. മരണദിവസം രാവിലെ, ഇവൾക്ക് നിർജ്ജലീകരണം അനുഭവപ്പെടുകയും നിരവധി ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. ഇതേ തുടർന്ന് അസ്വസ്ഥത മാറാൻ 500 മില്ലിയുടെ നാല് കുപ്പി വെള്ളം ഇവർ കുടിക്കുകയായിരുന്നു. പിന്നീട് ഇവർ ഗാരേജിൽ കുഴഞ്ഞുവീഴുകയും ഭർത്താവ് ഇവരെ ആശുപത്രിയിലെത്തിച്ചപ്പോൾ തലച്ചോറിൽ നീർക്കെട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് മരിച്ച സ്ത്രീക്ക് വാട്ടർ ടോക്സിസിറ്റി ഉണ്ടെന്ന് കണ്ടെത്തി, ഒരാളുടെ ശരീരത്തിൽ വളരെയധികം വെള്ളവും വളരെ കുറച്ച് സോഡിയവും ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. സോഡിയവും ഇലക്‌ട്രോലൈറ്റുകളും ഒരാളുടെ ശരീരത്തിൽ സന്തുലിതാവസ്ഥയിലായിരിക്കണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *