kuwaitകുവൈത്തിൽ അഗ്നിസുരക്ഷ നിയമ ലംഘിച്ച മൂന്ന് ഫാക്ടറികൾക്കെതിരെ നടപടി
കുവൈത്ത് സിറ്റി: സുരക്ഷ, അഗ്നിപ്രതിരോധ നിയമങ്ങൾ ലംഘിച്ചതിന് അഹമ്മദി, സബാൻ മേഖലകളിലെ മൂന്ന് ഫാക്ടറികൾക്കെതിരെ kuwait നടപടി. ഫയർ ഫോഴ്സ് നടത്തിയ പരിശോധനകൾക്കുപിറകെ ഇവ അടച്ചുപുട്ടി. ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ അൽ മെക്രാദിന്റെ നിർദേശപ്രകാരമാണ് നടപടി. ഫാക്ടറികളിൽ രാസവസ്തുക്കളും കത്തുന്ന ദ്രാവകങ്ങളും സൂക്ഷിച്ചിരുന്നു. ഇവ നീക്കം ചെയ്യുന്നതിനായി ഫാക്ടറികൾക്ക് നൽകിയ മുന്നറിയിപ്പു കാലയളവ് അവസാനിച്ചതിനെ തുടർന്നാണ് നടപടി. രാജ്യത്ത് ഉയർന്ന താപനിലയുടെയും തീപിടിത്തങ്ങളുടെയും പശ്ചാത്തലത്തിൽ വാണിജ്യ, നിക്ഷേപ കെട്ടിടങ്ങൾ, വ്യാവസായിക പ്ലോട്ടുകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ പരിശോധന നടന്നുവരുകയാണ്. സുരക്ഷ, അഗ്നിപ്രതിരോധ നിയമങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Comments (0)