Posted By user Posted On

medicine കുവൈത്തിൽ പാരമ്പര്യ ചികിത്സാരീതിക്ക് അനുമതി നൽകാനൊരുങ്ങി അധികൃതർ

കുവൈത്ത് സിറ്റി : കുവൈത്തിൽ പരമ്പരാഗത രീതിയിലുള്ള ആരോഗ്യ ചികിത്സാ രീതികളും പാരമ്പര്യmedicine വൈദ്യവും പരിശീലിക്കുന്നതിനുള്ള അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമ ഭേദഗതി പുറപ്പെടുവിക്കുന്നതിനു ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ ലോകാരോഗ്യ സംഘടന അനുവദിച്ച പരമ്പരാഗത ചികിത്സാ ശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ അനുമതിയുള്ള ഗൾഫ് രാജ്യങ്ങളുമായി ഏകോപനം നടത്തുവാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു കൊണ്ട് മാത്രമായിരിക്കും ഇതിനായി അനുമതി നൽകുക. ചില ഗൾഫ് നാടുകളിൽ വിവിധ പരമ്പരാഗത ചികിത്സകൾക്കൊപ്പം ആയുർവേദ ചികിത്സക്കും പ്രത്യേക ക്ലിനിക്കുകൾക്കും ഔദ്യോഗികമായി അനുമതി നൽകിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *