കുവൈറ്റിൽ നിരവധി ആളുകളെ കബളിപ്പിച്ച കുപ്രസിദ്ധ തട്ടിപ്പുകാരൻ യുഎഇയിൽ എത്തിയിട്ടുണ്ടെന്ന് സൂചന
കുവൈറ്റിൽ നിരവധി ജനങ്ങളെ കബളിപ്പിച്ചതിന് ശേഷം ഒരു കുപ്രസിദ്ധ അന്താരാഷ്ട്ര തട്ടിപ്പുകാരൻ യുഎഇയിലേക്ക് എത്തിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ.ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അമേരിക്കയിൽ ഇയാൾക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരെ നിരവധി നടപടികൾ ഉണ്ടായിട്ടും ഇയാൾ തട്ടിപ്പ് തുടരുകയാണ്. തന്റെ മാതൃരാജ്യത്ത് നിന്നുള്ള പ്രസിഡന്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഏജന്റാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. തന്റെ പക്കൽ ഗണ്യമായ തുകയുണ്ടെന്നും അത് ജനങ്ങളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഇയാൾ ജനങ്ങളെ ബോധിപ്പിച്ചാണ് ചതിക്കുഴികളിൽ പെടുത്തുന്നത്. വിമാനങ്ങളും റിയൽ എസ്റ്റേറ്റും മോഷ്ടിക്കുക, വ്യാജ ഏജൻസികൾ നടത്തുക, ഹൃദ്രോഗ വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ വ്യാജ ഒപ്പിടൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഈ വഞ്ചകനെ സൂക്ഷിക്കാനും അധുകൃതർ നിർദ്ദേശം നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)