Posted By user Posted On

കുവൈറ്റ് ജയിലിൽ കഴിയുന്നത് 446 ഇന്ത്യക്കാർ

കുവൈറ്റിൽ വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​ത്​ 446 ഇ​ന്ത്യ​ക്കാ​ർ. രാ​ജ്യ​സ​ഭ​യി​ൽ ബി​നോ​യ് വി​ശ്വം എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. ല​ഹ​രി​ക്ക​ട​ത്ത്, കൊ​ല​പാ​ത​കം, മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ദീ​ർ​ഘ​നാ​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ത​ട​വു​കാ​രി​ൽ മ​ല​യാ​ളി​ക​ളു​മു​ണ്ട്. അ​തി​നി​ടെ വ്യാ​ഴാ​ഴ്ച വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ച ഒ​രു ഇ​ന്ത്യ​ൻ ത​ട​വു​കാ​ര​ന്റെ ശി​ക്ഷ ന​ട​പ്പാ​ക്ക​ൽ മാ​റ്റി​വെച്ചിരുന്നു. കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ ശി​ക്ഷ​യാ​ണ് ഇയാളുടെ ബന്ധുക്കൾ മാപ്പപേക്ഷ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതരെ അറിയിച്ചതിനെ തുടർന്ന് തൂക്കുകയറിൽ നിന്നും അവസാന നിമിഷം ഒഴിവാക്കിയത്. ത​ട​വു​കാ​രെ കൈ​മാ​റ്റം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യും കു​വൈ​ത്തും ധാ​ര​ണ​യി​ൽ എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് 250 ഇ​ന്ത്യ​ൻ ത​ട​വു​കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ന​ൽ​കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ ത​ട​വു​കാ​ർ​ക്ക് ശി​ക്ഷ കാ​ലാ​വ​ധി ഇ​ന്ത്യ​യി​ല്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *