കണ്ടെയ്നറിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; കുവൈത്തിൽ വൻ ലഹരി മരുന്ന് ശേഖരം പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഷുവൈഖ് തുറമുഖം വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 10 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം, കസ്റ്റംസ്, മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്‌ട്രേഷൻ എന്നിവയും ഖത്തറിലെ ഡ്രഗ് കൺട്രോൾ വിഭാഗവും ഏകോപിപ്പിച്ച് സംയുക്ത സഹകരണത്തിലൂടെ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം പിടികൂടിയത്. അറബ് പൗരന്മാർ ഉൾപ്പെട്ട മൂന്നുപേർ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. നിർമ്മാണ സാമഗ്രികൾ അടങ്ങിയ കണ്ടെയ്‌നറിൽ രഹസ്യമായി ഒളിപ്പിച്ചാണ് തുറമുഖം വഴി ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)