Posted By user Posted On

രാജ്യത്തെ മാലിന്യവിമുക്തമാക്കാൻ ‘ക്ലീൻ കുവൈറ്റ്’ പദ്ധതിയുമായി മുനിസിപ്പാലിറ്റി

‘ക്ലീൻ കുവൈറ്റ്’ എന്ന പേരിൽ കുവൈറ്റ് മുനിസിപ്പാലിറ്റി അടുത്ത വർഷം വരെ നീണ്ടുനിൽക്കുന്ന ശുചീകരണ കാമ്പയിൻ ആരംഭിക്കുമെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ-ഷൂല അറിയിച്ചു. രാജ്യത്തെ പല സ്ഥലങ്ങളിലും ശുചീകരണത്തിന്റെ കാര്യക്ഷമതയും നിലവാരവും ഉയർത്താൻ മന്ത്രാലയം മറ്റ് നിരവധി മന്ത്രാലയങ്ങളുമായി സഹകരിക്കുമെന്നും ബീച്ചുകൾ ആഴ്ചതോറും ശുചീകരിക്കുന്നത് ഉൾപ്പെടുമെന്നും ഉദ്യാനങ്ങൾ വൃത്തിയാക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷറീസ് റിസോഴ്‌സുമായി (PAAAFR) ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ കാമ്പയിൻ കരയിലും, കടലിലും കർശനമായിരിക്കുമെന്നും അതനുസരിച്ച് എല്ലാവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും നിയുക്തമാക്കിയ സ്ഥലങ്ങളിലല്ലാതെ മാലിന്യം വലിച്ചെറിഞ്ഞ് അവ ലംഘിക്കരുതെന്നും പ്രസ്താവനയിൽ അൽ-ഷൂല ഊന്നിപ്പറഞ്ഞു. വാഹനങ്ങൾ, സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ, 13 പൊതു ശുചിത്വ ലംഘനങ്ങൾ, വഴിയോര കച്ചവടക്കാർ എന്നിവയ്ക്ക് 18 ക്വട്ടേഷനുകൾ നൽകി. നിയമലംഘകർക്കെതിരെ മുനിസിപ്പാലിറ്റി നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *