Posted By user Posted On

residency കുവൈത്തിൽ പ്രവാസികളുടെ താമസം നിയന്ത്രിക്കുന്നതിനായി പുതിയ നിയമം വരുന്നു

കുവൈത്ത്‌ സിറ്റി :കുവൈത്തിൽ പ്രവാസികളുടെ താമസം നിയന്ത്രിക്കുന്നതിനായി പുതിയ നിയമം വരുന്നു residency. താമസരേഖയുടെ കാലാവധി പരമാവധി 5 വർഷമായി പരിമിത പ്പെടുത്തുക എന്നതാണ് കരട് നിയമത്തിലെ പ്രധാന നിർദേശം.ഗാർഹിക തൊഴിലാളികൾക്ക് 4 മാസത്തിൽ അധിക കാലം രാജ്യത്തിന് പുറത്ത് കഴിയുന്നതിനും നിർദേശത്തിൽ വിലക്ക് ഏർപ്പെടുത്തുന്നുണ്ട്.നിക്ഷേപകർക്ക് അവ രുടെ പ്രവർത്തനത്തെ ആശ്രയിച്ച് 15 വർഷം വരെ താമസ രേഖ അനുവദിക്കും.രാജ്യത്തിന് സാമ്പത്തികമായ നേട്ടം ലഭിക്കുന്നതിനു ഇവരിൽ നിന്ന് ഫീസ് ഈടാക്കുകയും ചെയ്യും. സ്വദേശി സ്ത്രീകൾക്ക് വിദേശി ഭർത്താവിൽ ജനിച്ച മക്കളുടെ താമസ രേഖ 10 വർഷമാക്കി വർദ്ധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മന്ത്രി സഭയുടെ അംഗീകാരത്തിനായി ഉടൻ തന്നെ സമർപ്പിക്കും.. ഇതിനു ശേഷം പാർലമെന്റിന്റെ അംഗീകാരത്തിനായി അവതരിപ്പിക്കും. ഒരു പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച വാ‍ത്ത റിപ്പോ‍ട്ട് ചെയ്യുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *