Posted By user Posted On

expat തട്ടിപ്പുകാ‍‍​ർ വിലസുന്നു; ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ച് പ​ണം ത​ട്ടിപ്പ്; പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക

കു​വൈ​ത്ത് സി​റ്റി: ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്ക​ലി​ന് കു​റ​വി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മ​ല​യാ​ളി​ക്ക് 102 ദീ​നാ​ർ expat ന​ഷ്ട​പ്പെ​ട്ടു. ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ക്ക​ണം എ​ന്ന മെ​സേ​ജ് ഇ​ദ്ദേ​ഹ​ത്തി​ന്റെ ഫോ​ണി​ലേ​ക്ക് വ​ന്നി​രു​ന്നു. ലി​ങ്ക് തു​റ​ന്ന​പ്പോ​ൾ പൊ​ലീ​സ് സൈ​റ്റി​ന് സ​മാ​ന​മാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ത​ന്നെ​യാ​കും സ​ന്ദേ​ശം വ​ന്ന​തെ​ന്ന ധാ​ര​ണ​യി​ൽ നി​യ​മ പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സൈ​റ്റി​ൽ ക​യ​റി വി​വ​ര​ങ്ങ​ൾ ന​ൽ​കി. ഇ​തോ​ടെ പ​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.ഉ​ട​ൻ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും എ.​ടി.​എം കാ​ർ​ഡ് ബ്ലോ​ക്ക് ചെ​യ്യു​ക​യും പു​തി​യ കാ​ർ​ഡ് കൈ​പ്പ​റ്റു​ക​യും ചെ​യ്തു. അ​ക്കൗ​ണ്ടി​ലേ​ക്ക് ലി​ങ്കു​ക​ൾ വ​ഴി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന തു​ക​ക​ൾ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം മാ​ത്ര​മാ​ണ് ബാ​ങ്കു​ക​ൾ റി​ലീ​സ് ചെ​യ്യു​ന്ന​ത്. വേ​ഗ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​തി​നാ​ൽ തു​ക തി​രി​കെ കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ട​യാ​ൾ പ​റ​ഞ്ഞു. വ്യാ​ജ ലി​ങ്കു​ക​ൾ വെ​ച്ച് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് പേ​മെ​ൻറ് ലി​ങ്കു​ക​ൾ ബാ​ങ്കു​ക​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ​ണം ന​ഷ്ട​പ്പെ​ട്ടാ​ൽ ഉ​ട​ൻ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കാ​ൻ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ വെ​ബ്‌​സൈ​റ്റി​ന് സ​മാ​ന രൂ​പ​ത്തി​ൽ വെ​ബ്‌​സൈ​റ്റ് നി​ർ​മി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *