
accidentഅതിദാരുണം:ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 25 പേർക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരിക്ക്
ചമോലി: ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 25 പേർക്ക് ദാരുണാന്ത്യം. accident ഏഴു പേർക്ക് പരിക്കേറ്റു. ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്താണ് അപകടം.അളകനന്ദ നദീതീരത്ത് നമാമി ഗംഗാ മലിനജല ശുദ്ധീകരണ പ്ലാൻറിൻറെ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് സൈറ്റിലെ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്. മരിച്ചവരിൽ നാലുപേർ പൊലീസുകാരാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വി മുരുകേശൻ പറഞ്ഞു. ദുഃഖകരമായ സംഭവമാണിതെന്നും ജില്ലാ ഭരണകൂടവും പൊലീസും എസ്ഡിആർഎഫും സ്ഥലത്തെത്തി പരിക്കേറ്റവരെ ഹെലികോപ്റ്റർ വഴി ഋഷികേശിലെ എയിംസിലേക്ക് മാറ്റുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. അതേസമയം, അപകടത്തിനുള്ള കാരണം വ്യക്തമായില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)