kerala തിരുവനന്തപുരത്തെ വീട്ടമ്മയുടെ അരുംകൊല, വായിൽ തുണി തിരുകി, കമ്പിപ്പാരകൊണ്ട് ആക്രമിച്ചു; മുഖ്യപ്രതികളെ പിടിക്കാനാവാതെ പൊലീസ്
തിരുവനന്തപുരം അയിരൂരിൽ സ്വത്ത് തർക്കത്തിനിടെ വീട്ടമ്മയെ ഭർതൃസഹോദരങ്ങൾ തല്ലിക്കൊന്ന kerala കേസിൽ മുഖ്യപ്രതികളെ പിടികൂടാനാവാതെ പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികൾ രണ്ടാം ദിവസവും ഒളിവിൽ തന്നെ തുടരുകയാണ്. എന്നാൽ സംഭവത്തിൽ ഒരു പ്രതി പിടിയിലായിട്ടുണ്ട്. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത റഹീനയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തി. കേസിലെ മറ്റ് പ്രതികളായ അഹദ്, ഷാജി, മുഹ്‌സിൻ എന്നിവർ ഒളിവിലാണ്. ഇവരെ പിടികൂടാൻ പോലീസ് ഊർജിതാന്വേഷണം നടത്തിവരികയാണ്.നേരത്തെയും ഒട്ടേറെ കേസുകളിൽ പ്രതികളായ ഇവർ കേരളം വിട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ 10-നാണ് ഇലകമൺ അയിരൂർ കളത്തറ സ്കൂളിനു സമീപം എം.എസ്.വില്ലയിൽ ലീനാമണി(53) വീടിനുള്ളിൽ ക്രൂരമർദനമേറ്റു കൊല്ലപ്പെട്ടത്. കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കുമ്പോൾ, വീട്ടമ്മ സ്വന്തം വീടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ടത് നാടിനെ നടുക്കിയിരുന്നു. അതേസമയം, അതിക്രൂരമായാണ് റഹീന ഉൾപ്പടെയുള്ളവർ ലീനാമണിയെ ഇരുമ്പ് കമ്പികൊണ്ട് ആക്രമിച്ചതെന്ന് ദൃക്സാക്ഷിയും ലീനാമണിയുടെ സഹായിയുമായ സരസമ്മ മൊഴി നൽകി. ദൃക്‌സാക്ഷിയായ സരസമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. റഹീനയ്ക്കെതിരേ തെളിവുകളുണ്ടെന്ന് പോലീസും പറഞ്ഞു.ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നര വർഷം മുൻപ് മരിച്ചതിനെത്തുടർന്ന്, സിയാദിന്റെ വസ്തുവകകൾ കൈക്കലാക്കാൻ സഹോദരങ്ങൾ ശ്രമം നടത്തിയിരുന്നു. സഹോദരനായ അഹദും കുടുംബവും ഇവരുടെ വീട്ടിൽ താമസമാക്കുകയും ചെയ്തു. സ്വത്ത് സംബന്ധിച്ച് അയിരൂർ പോലീസിലും കോടതിയിലും കേസും നൽകിയിരുന്നു. ഇതിനെതിെര ലീനാമണിയെ കോടതിയിൽ പോവുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഞായറാഴ്ച രാവിലെ ഭർത്താവിന്റെ മൂന്ന് സഹോദരങ്ങളുടെ നേതൃത്വത്തിൽ ആക്രമിച്ചതും മർദിച്ച് കൊലപ്പെടുത്തിയതും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)