കുവൈറ്റിൽ അനധികൃത താമസക്കാർക്കായി അവലോകന കാർഡുകൾ
കുവൈറ്റിൽ അനധികൃത താമസക്കാരുടെ നില പരിഹരിക്കുന്നതിനുള്ള സെൻട്രൽ ഏജൻസി 2023 ന്റെ ആദ്യ പകുതിയിൽ രേഖകളില്ലാത്ത താമസക്കാർക്കായി 32,767 പുതിയ അവലോകന കാർഡുകൾ നൽകിയതായി റിപ്പോർട്ട്. 2023 ജനുവരി മുതൽ ജൂൺ വരെയാണ് കാർഡുകൾ വിതരണം ചെയ്തതെന്ന് ഏജൻസിയിലെ കാർഡ് മാനേജ്മെന്റ് ഡയറക്ടർ താരിഖ് അൽ-ബൈജാൻ പറഞ്ഞു. 2022 നവംബർ മുതൽ റിവ്യൂ കാർഡുകൾ പുതുക്കുന്നതിനായി ഏജൻസി വിജയകരമായി ഒരു ഇലക്‌ട്രോണിക് സേവനം ആരംഭിച്ചതായി അദ്ദേഹം വിശദീകരിച്ചു. റിപ്പോർട്ട് അനുസരിച്ച്, വെബ്‌സൈറ്റിൽ ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചുവരുന്നതായും കാർഡുകൾ ഇലക്‌ട്രോണിക് ആയി പുതുക്കുന്ന പ്രക്രിയയ്ക്ക് പരമാവധി 4 മുതൽ 5 ദിവസമെടുക്കും. അവലോകനം ചെയ്യുന്നവർക്കുള്ള പ്രക്രിയ സുഗമമാക്കുന്നതിനാണ് ഇത് ചെയ്യുന്നത്. കൂടാതെ, രേഖകളില്ലാത്ത താമസക്കാരുടെ ഇടപാടുകൾ സുഗമമാക്കുന്നതിനും രേഖകൾ വിതരണം വേഗത്തിലാക്കുന്നതിനുമാണ് ഇലക്ട്രോണിക് കാർഡ് പുതുക്കൽ സേവനം ആരംഭിച്ചതെന്ന് അൽ-ബൈജാൻ പറഞ്ഞു. കാർഡുകൾ പുതുക്കാനോ സർട്ടിഫിക്കറ്റുകളും രേഖകളും ഇലക്‌ട്രോണിക് രീതിയിൽ നൽകാനോ ആഗ്രഹിക്കുന്നവർ ഏജൻസിയുടെ വെബ്‌സൈറ്റ് (es.carirs.gov.kw) സന്ദർശിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)