Posted By user Posted On

കുവൈറ്റിൽ ഫോൺ വിളിച്ചുള്ള തട്ടിപ്പുകളിൽ ഇരയായത് നിരവധി പേർ

ഔദ്യോഗിക മന്ത്രാലയങ്ങളിൽ നിന്നെന്നുള്ള വ്യാജേന ലഭിക്കുന്ന ഫോൺ വിളികളിൽ അകപ്പെട്ട് തട്ടിപ്പിനിരയായത് നിരവധി പേർ. ഇത്തരത്തിൽ കൂടുതലും ഇരയാക്കപ്പെട്ടത് ആരോഗ്യമന്ത്രാലയത്തിൽ ജോലിചെയ്യുന്ന നഴ്സുമാരാണ്. തിരുവല്ല സ്വദേശിനിയായ ആരോഗ്യ മന്ത്രാലയത്തിലെ നേഴ്സിന് നഷ്ടമായത് 187 ദിനാർ ആണ്. ഇവരുടെ ഫോണിലേക്ക് പോലീസ് വേഷത്തിലുള്ളയാൾ വാട്സ്ആപ്പ് കോൾ ചെയ്യുകയും വിവരമുള്ള വെരിഫിക്കേഷൻ വേണ്ടിയാണ് വിളിക്കുന്നതെന്നുമാണ് അറിയിച്ചത്. അടുത്തിടെ ജോലി വച്ച ഇവർ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനാൽ ആരോഗ്യ മന്ത്രാലയിൽ നിന്നുള്ള വിവരാന്വേഷണം ആയിരിക്കും എന്നാണ് ഇവർ കരുതിയത്.

വി​ളി​ച്ച​യാ​ൾ പൊ​ലീ​സ് വേ​ഷ​ത്തി​ലും സി​വി​ൽ ഐ​ഡി ന​മ്പ​റും ജോ​ലി​കാ​ര്യ​ങ്ങ​ളും വ്യ​ക്ത​മാ​യി പ​റ​യു​ക​യും ചെ​യ്ത​തോ​ടെ സം​ശ​യം തോ​ന്നി​യി​ല്ല. സം​സാ​ര​ത്തി​നി​ടെ ഫോ​ണി​ലേ​ക്ക് എം.​ഒ.​എ​ച്ചി​ൽ​നി​ന്ന് സ​ന്ദേ​ശം വ​രു​മെ​ന്നും ഒ.​ടി.​പി പ​റ​ഞ്ഞു​ത​ര​ണം എ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ എ.​ടി.​എം പി​ൻ ന​മ്പ​ർ ചോ​ദി​ച്ചു. അ​പ്പോ​ൾ സം​ശ​യം തോ​ന്നി ബാ​ങ്കി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് 187 ദീ​നാ​ർ ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് വി​ളി​വ​ന്ന​ത്. പി​റ​കെ പ​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. വി​ളി​ച്ച​യാ​ൾ അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി​രു​ന്നു സം​സാ​രി​ച്ചി​രു​ന്ന​ത്. ഇത്തരത്തിൽ ഫോൺ വിളിച്ചു തട്ടിപ്പ് നടത്തുന്നവർക്ക് പിന്നിൽ വൻ സംഘം ഉണ്ടെന്നാണ് സൂചന. ഫോൺ വിളിക്കുന്നവർ സിവിൽ ഐഡി നമ്പർ, രക്ത ഗ്രൂപ്പ്, ജോലി ചെയ്യുന്ന സ്ഥാപനം, ബാങ്ക് വിവരങ്ങൾ എന്നിവ വ്യക്തമായി അവതരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *