കുവൈത്ത്; 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് ഉപപ്രധാനമന്ത്രി..
കുവൈത്ത് : ഇനി വരുന്ന ഭാവിയെ മുന്നിൽ കണ്ട് ദീർഘകാലാടിസ്ഥാനത്തിൽ 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കാനൊരുങ്ങുകയാണ് കുവൈത്ത്. രണ്ട് ദിവസങ്ങളിലായി വിയന്നയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) എട്ടാമത് അന്താരാഷ്ട്ര സിമ്പോസിയത്തിന്റെ ഭാഗമായി സംസാരിക്കുന്നതിനിടയിലാണ് ഉപപ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. 2040 വരെ കുവൈത്ത് 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കുമെന്നാണ് ഉപപ്രധാനമന്ത്രി പറഞ്ഞത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
ഊർജ്ജ മേഖലയിൽ നിക്ഷേപിക്കാൻ ലോകത്തിന് ഈ കാലത്ത് പ്രതിവർഷം 500 ബില്യൺ ഡോളർ ആവശ്യമാണെന്നും അതേസമയം അത് 300 ബില്യൺ ഡോളർ മാത്രമാണ് നിക്ഷേപിച്ചത് എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഉപപ്രധാനമന്ത്രിയും, എണ്ണ – സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ ഡോ. സാദ് അൽ ബറാക്കാണ് വെളിപ്പെടുത്തൽ നടത്തിയത്.
Comments (0)