കുവൈത്തിൽ ഇലക്രിട്രിസിറ്റി യെല്ലോ അലെർട്; ഊർജ്ജ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി അധികൃതർ.
കുവൈത്ത് : കുവൈത്തിൽ ഇലക്രിട്രിസിറ്റി ഉപയോഗം റെക്കോർഡിലേക്ക്. വേനൽ കടുത്തതോടെയാണ് വൈദ്യുതി ഉപയോഗം കൂടിയത് . ഇപ്പോൾ നിലവിൽ രാജ്യത്ത് 48 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുക്കിയത്. ഇന്ന് ഉച്ചകഴിഞ്ഞ് ഇലക്ട്രിക്കൽ ലോഡ് സൂചിക 15,980 മെഗാവാട്ടിലെത്തിയതിനാൽ, താപനിലക്കനുസൃതമായി വർധിക്കുന്ന ഊർജ്ജ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തുകയാണ് അധികൃതരും. അതിന്റെ ഭാഗമായി, കുവൈത്തിൽ ഇലക്രിട്രിസിറ്റി യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം പകുതി വരെ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)