കുവൈത്തിൽ 798,000 ട്രാഫിക് നിയമലംഘനങ്ങൾ : സംഭവം ആറുമാസത്തിനിടെ ..
കുവൈറ്റ് : കുവൈത്തിൽ ഈ കഴിഞ്ഞ 6 ഈ വർഷത്തിനുള്ളിൽ നടന്ന ട്രാഫിക് നിയമ ലംഘനങ്ങളുടെ ഡാറ്റ പുറത്തു വന്നു. ഈ വർഷത്തെ ആദ്യ പകുതിയിൽ നേരിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 7,98,000 ആയി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പട്രോളിംഗ് ഓഫീസർമാരും സുരക്ഷാ ഏജൻസികളും ചേർന്നാണ് ഈ അപകടങ്ങൾ കൈകാര്യം ചെയ്തത്. വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കാരണം ഈ വർഷം ആദ്യ പകുതിയിൽ മൊത്തം 4,034 വാഹനങ്ങളും ഇരുചക്രവാഹനങ്ങളും കണ്ടുകെട്ടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യ പകുതിയിൽ രേഖപ്പെടുത്തിയ ട്രാഫിക് അപകടങ്ങളുടെ എണ്ണം 37,000 ആണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)