Posted By user Posted On

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധന

കുവൈറ്റിലെ പ്രമുഖ സാമ്പത്തിക ഉപദേശക, ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ അൽ-ഷാൽ കൺസൾട്ടൻസിയുടെ ഏറ്റവും പുതിയ പ്രതിവാര സാമ്പത്തിക റിപ്പോർട്ടിൽ, 2023 ആദ്യ പാദത്തിന്റെ അവസാനത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികളുടെ വർദ്ധനവ് രാജ്യത്ത് മെച്ചപ്പെട്ട ജനസംഖ്യാ സന്തുലിതാവസ്ഥ കൊണ്ടുവരാനുള്ള സർക്കാരിന്റെ പദ്ധതികൾക്ക് വിരുദ്ധമാണെന്ന് കൺസൾട്ടൻസി പറഞ്ഞു. നിലവിൽ കുവൈറ്റിലെ മൊത്തം പ്രവാസി ജനസംഖ്യയുടെ നാലിലൊന്ന് ഗാർഹിക തൊഴിലാളികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ ഉദ്ധരിച്ച്, 2023 മാർച്ച് 31 ലെ ആദ്യ പാദത്തിന്റെ അവസാനത്തിൽ, മൊത്തം 780,000 ഗാർഹിക തൊഴിലാളികളുണ്ടായിരുന്നു, 2022 ന്റെ ആദ്യ പാദം ഇത് 613,000 തൊഴിലാളികളായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *