കുവൈറ്റിൽ ഈ വർഷം 7,98,000 ട്രാഫിക് നിയമലംഘനങ്ങൾ
കുവൈറ്റിൽ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിന്റെ അർധവാർഷിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 7,98,000 നേരിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങൾ. ഈ കാലയളവിൽ രേഖപ്പെടുത്തിയ ട്രാഫിക് അപകടങ്ങളുടെ എണ്ണം 37,000 ആണ്. അധികൃതർ രാജ്യത്ത് റോഡപകടങ്ങൾ കുറക്കാൻ കൃത്യമായി ഇടപെട്ടുവരുകയാണ്. നിയമലംഘകർക്കെതിരെ പിഴയും തടവും അടക്കമുള്ള നടപടി കർശനമാക്കിയിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴശിക്ഷ ഉയർത്തിയതും, വാഹനം കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനവും നിയമം ലംഘിക്കുന്ന വാഹനങ്ങളും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുന്നതും ആളുകളെ ഗതാഗത നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്നതായി കണക്കാക്കുന്നു. നിയമ ലംഘനങ്ങൾ കണ്ടെത്താൻ പുതിയ കാമറകൾ സ്ഥാപിച്ചതും ഗുണം ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)