കുവൈറ്റിൽ തീപിടുത്തമുണ്ടായ വീട്ടിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി
കുവൈറ്റിലെ അൽ ഫനൈറ്റിസ് ഏരിയയിൽ വീടിനുള്ളിൽ തീപിടിച്ചു. അഗ്നിശമന സേന എത്തിയാണ് വീടിനുള്ളിൽ അകപ്പെട്ടവരെ രക്ഷിച്ചു ആശുപത്രിയിലേക്ക് മാറ്റിയത്. അൽ ഫനൈറ്റിസ് ഏരിയയിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വീടിന്റെ ബേസ്‌മെന്റിലാണ് തീ പടർന്നത്. സെൻട്രൽ ഓപറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ച ഉടനെ ബൈറാഖ്, ഖുറൈൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഹവല്ലി ഏരിയയിലെ ആറാം നിലയിലെ വാണിജ്യ സമുച്ചയത്തിനുള്ളിലെ കഫേ ഷോപ്പിലും തീപിടിത്തമുണ്ടായി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)