Posted By user Posted On

മഹ്സൂസിലൂടെ അബു ദാബിയിലെ ഓഫീസ് ബോയ് നേടിയത് 10 ലക്ഷം ദിർഹം

മഹ്സൂസിന്റെ 135-ാമത് ലൈവ് ഡ്രോയിൽ മില്യണയറായി നേപ്പാൾ പ്രവാസി. ജൂലൈ ഒന്നിന് നടന്ന നറുക്കെടുപ്പിലാണ് അബുദാബിയിൽ ഓഫീസ് ബോയ് ആയി ജോലിനോക്കുന്ന 45 വയസ്സുകാരൻ മെഖ് പത്ത് ലക്ഷം ദിർഹം നേടിയത്. മഹ്സൂസിന്റെ 50-ാമത് മില്യണയർ ആണ് മെഖ്. ഇതേ നറുക്കെടുപ്പിൽ 1119 പേർ വിജയികളായി. 4,75,500 ദിർഹമാണ് വിതരണം ചെയ്ത മൊത്തം പ്രൈസ് മണി.

എട്ടു വർഷമായി അബു ദാബിയിൽ ജീവിക്കുന്ന മെഖ് ഇതിന് മുൻപ് നാല് തവണ മാത്രമേ മഹ്സൂസ് കളിച്ചിട്ടുള്ളൂ. “ലൈവ് ഡ്രോയ്ക്ക് തൊട്ടുമുൻപ് ഒരു ബോട്ടിൽ മഹ്സൂസ് വാട്ടർ വാങ്ങി ഞാൻ പങ്കെടുക്കുകയായിരുന്നു. ശനിയാഴ്ച്ച റിസൾട്ട് നോക്കാൻ കഴിഞ്ഞില്ല. പിന്നീട് എന്നെ ഒരു സുഹൃത്താണ് വിളിച്ചു പറഞ്ഞത്, ഞാൻ വിജയിയായെന്ന്. വിശ്വാസം വരാതെ ഞാൻ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചു. പിന്നെ യൂട്യൂബിൽ വീഡിയോയും കണ്ടു. അതിൽ എന്റെ പേരും റാഫ്ൾ ഐഡിയും കണ്ടു.” രണ്ടു കുട്ടികളുടെ പിതാവായ മെഖ് പറയുന്നു.

ഇതിന് മുൻപ് മൂന്നു നേപ്പാളി പ്രവാസികളാണ് മഹ്സൂസ് വിജയിച്ചിട്ടുള്ളത്. “എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ മഹ്സൂസ് എന്നെ സഹായിച്ചു. കുട്ടികളുടെ ഭാവി ഭദ്രമാക്കാൻ ഈ തുക ഉപയോ​ഗിക്കും. ഞാൻ ഒരു വീട് പണിയും നാട്ടിൽ ഒരു ചെറിയ ബിസിനസ്സും തുടങ്ങും.” മെഖ് വിശദീകരിക്കുന്നു.

മഹ്സൂസിൽ പങ്കെടുക്കാൻ വെറും 35 ദിർഹം മാത്രം മുടക്കി വാട്ടർബോട്ടിൽ വാങ്ങിയാൽ മതി. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പും പിന്നീട് ​ഗ്രാൻഡ് ഡ്രോയും ഉണ്ട്. ടോപ് പ്രൈസ് AED 20,000,000. കൂടാതെ പുതിയ ആഴ്ച്ച നറുക്കെടുപ്പിൽ AED 1,000,000 എല്ലാ ആഴ്ച്ചയും നേടാം.

👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.seekinforma.com/2023/07/04/dar-al-shifa-careers-looking-for-do-send-your-cv/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *