Hajj Umrah Travel Agency അനുമതി പത്രമില്ലാതെ ഹജ്ജ് നിർവ്വഹിക്കാൻ ശ്രമം; പിടിയിലായത് പതിനേഴായിരത്തിലധികം പേർ
റിയാദ്: അനുമതിപത്രമില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമം നടത്തിയ പതിനേഴായിരത്തിലധികം പേർ പിടിയിൽ hajj umrah travel agency. മക്കയിലെ സുരക്ഷാ വിഭാഗം ആണ് ഇത്രയധികം പേരെ പിടികൂടിയതായി അറിയിച്ചത്. സൗദിയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന നൂറിലധികം വ്യാജ ഹജ്ജ് സേവനകേന്ദ്രങ്ങളും അധികൃതർ കണ്ടെത്തി.അനധികൃതമായി ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്കും അതിന് സൗകര്യമൊരുക്കി കൊടുക്കുന്നവർക്കുമെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അനുമതി പത്രമില്ലാതെ ഹജ്ജ് നിർവ്വഹിക്കാൻ17,615 പേരെയാണ് സുരക്ഷാവിഭാഗം പിടികൂടിയത്. ഇതിൽ 9,509 പേർ ഇഖാമ, തൊഴിൽ നിയമലംഘകരും നുഴഞ്ഞുകയറ്റക്കാരുമാണ്. അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചതിന് നിരവധി ഡ്രൈവർമാരും അറസ്റ്റിലായിട്ടുണ്ട്. വിവിധ പ്രവിശ്യകളിലായി പ്രവർത്തിച്ചിരുന്ന 105 വ്യാജ ഹജ്ജ് സേവനസ്ഥാപനങ്ങളും സുരക്ഷാവിഭാഗം കണ്ടെത്തി. ഇവയുടെ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു. പ്രത്യേക പെർമിറ്റ് നേടാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,28,999 വാഹനങ്ങളും ചെക്ക് പോസ്റ്റുകളിൽനിന്ന് തിരിച്ചയച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)