gold smuggling ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ചത് ലക്ഷങ്ങളുടെ സ്വർണം; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
കൊണ്ടോട്ടി: ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വില വരുന്ന സ്വർണം പിടികൂടി. റിയാദിൽ നിന്നെത്തിയ gold smuggling യുവാവിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിച്ച 55 ലക്ഷത്തിന്റെ സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്. ശരീരത്തിനുള്ളിൽ മൂന്ന് കാപ്‌സ്യൂളുകളിലായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് അസ്‌ലം (40) ആണ് 927 ഗ്രാം 24 ക്യാരറ്റ് സ്വർണം സഹിതം പോലീസ് പിടിയിലായത്. ബുധനാഴ്ച രാവിലെ എട്ടിന് റിയാദിൽനിന്നെത്തിയ ഫ്ലൈനാസ് വിമാനത്തിലാണ് മുഹമ്മദ് അസ്‌ലം ഇവിടെ എത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)