domestic workerകുവൈത്തിൽ തൊഴിൽ, താമസ നിയമ ലംഘിച്ചതിന് അറസ്റ്റിലായത് 922 പ്രവാസികൾ
കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ മാസം തൊഴിൽ, താമസ നിയമ ലംഘനത്തെ തുടർന്ന് അറസ്റ്റിലായത് 922 domestic worker പ്രവാസികൾ. താമസ കാര്യ വകുപ്പിലെ അന്വേഷണ വിഭാഗവും മാനവ ശേഷി സമിതിയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതിയും സഹകരിച്ചു കൊണ്ട് നടത്തിയ പരിശോധനയിലാണ് ഇത്രയധികം ആളുകൾ പിടിയിലായത്.ഫർവാനിയ, കബ്ദ് , ഉമ്മുൽ ഹൈമാൻ,ദഹർ, ഷുവൈഖ്, ജ്ലീബ് അൽ-ഷുയൂഖ്, മഹ്ബൂല, ഖൈതാൻ മുതലായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പിടിയിലായവരിൽ കൂടുതൽ പേരും ഗാർഹിക തൊഴിലാളി വിസയിൽ ഉള്ളവരുമാണ്. ഇവരുടെ തൊഴിലുടമകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)