Posted By user Posted On

താ​മ​സ നി​യ​മ​ലം​ഘ​നം: കു​വൈ​ത്തിൽ ക​ഴി​ഞ്ഞ​യാ​ഴ്ച പി​ടി​യി​ലാ​യ​ത് 90 പ്ര​വാ​സി​ക​ൾ

കു​വൈ​ത്ത് സി​റ്റി: താ​മ​സ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച പ​രി​ശോ​ധ​ന​യി​ൽ 90 പ്ര​വാ​സി​ക​ൾ ന​ജ്ദ പൊ​ലീ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് പി​ടി​യി​ലാ​യി.എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ സു​ര​ക്ഷ, ട്രാ​ഫി​ക് കാ​മ്പ​യി​നി​നി​ടെ​യാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​തെ​ന്ന് അ​ൽ അ​ൻ​ബാ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. പി​ടി​യി​ലാ​യ​വ​രി​ൽ ഒ​മ്പ​ത് പേ​ർ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളും മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​വ​രു​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. താ​മ​സ നി​യ​മം ലം​ഘി​ച്ച 30 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. സാ​ധു​ത​യു​ള്ള ഐ.​ഡി​ക​ൾ കൈ​വ​ശം വ​ക്കാ​ത്ത​തി​ന് 51 അ​റ​ബ്, ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രാ​യ 1,30,000 പ്ര​വാ​സി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​വ​രെ ക​ണ്ടെ​ത്തി നാ​ടു​ക​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. തൊ​ഴി​ൽ, താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന തു​ട​ർ​ന്നു​വ​രു​ക​യാ​ണ്. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രി​ൽ ന​ല്ലൊ​രു ഭാ​ഗ​വും വ്യാ​ജ ക​മ്പ​നി​ക​ളു​ടെ സ്‍പോ​ൺസ​ർഷി​പ്പി​ലാ​ണ്. ഇ​വ​രെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തും. ഇ​ത്ത​ര​ക്കാ​ർ വീ​ണ്ടും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​വാ​നാ​യി യാ​ത്രാ​വി​ല​ക്കും ഏ​ർപ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തേ നി​ര​വ​ധി ത​വ​ണ പൊ​തു​മാ​പ്പ് ഉ​ൾ​പ്പെ​ടെ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. നി​യ​മ ലം​ഘ​ക​രി​ൽ ഭൂ​രി​പ​ക്ഷ​വും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ഗാ​ർഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ്. നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​ല​വി​ൽ ന​ട​ക്കു​ന്ന സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *