Posted By user Posted On

അതിർത്തി സുരക്ഷ സംവിധാനം നവീകരിക്കും; കു​വൈ​ത്ത് ആഭ്യന്തര മന്ത്രി

കു​വൈ​ത്ത് സി​റ്റി: തു​ട​ർ​ച്ച​യാ​യ പ​രി​ശീ​ല​ന​വും അ​തി​ർ​ത്തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഉ​പ​യോ​ഗ​വും രാ​ജ്യ​സു​ര​ക്ഷ​യു​ടെ പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്.പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഉം ​അ​ൽ മ​റാ​ഡെം ദ്വീ​പി​ലും ഖൈ​റാ​ൻ തീ​ര​ദേ​ശ കേ​ന്ദ്ര​ത്തി​ലും അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റി​ലും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.അ​തി​ർ​ത്തി സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് സു​ര​ക്ഷ സം​വി​ധാ​നം ന​വീ​ക​രി​ക്കു​ന്ന​തി​ന് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ സ്ഥാ​പി​ക്കാ​ൻ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന് താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശൈ​ഖ് ത​ലാ​ൽ ദ്വീ​പ് സ​മു​ദ്രാ​തി​ർ​ത്തി​യി​ലേ​ക്ക് ക​ട​ക്കു​ന്ന ക​പ്പ​ലു​ക​ളു​ടെ പാ​ത​യാ​ണെ​ന്ന് സൂ​ചി​പ്പി​ച്ചു.ദ്വീ​പി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന കു​വൈ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ളു​ക​ളു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ൾ സ്റ്റാ​മ്പ് ചെ​യ്യു​ക​യും ക​പ്പ​ലു​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന​തും പ്ര​വേ​ശി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ശൈ​ഖ് ത​ലാ​ൽ പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *