
സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ ഖുര്‍ആനിന്റെ കോപ്പി കത്തിച്ച നടപടിയെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം
കുവൈറ്റ്: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ ഖുര്‍ആനിന്റെ കോപ്പി കത്തിച്ച നടപടിയെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം,ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സംഭവത്തെ മന്ത്രാലയം വിമര്‍ശിച്ചു .
വിദ്വേഷം, തീവ്രവാദം, മതപരമായ അസഹിഷ്ണുത തുടങ്ങിയ വികാരങ്ങള്‍ ഉപേക്ഷിക്കാനുള്ള ദ്രുത നടപടികളുടെ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഗവണ്മെന്റുകളും ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ആവശ്യപ്പെടുന്നതായും മന്ത്രാലയം പറഞ്ഞു.
മുസ്ലിംകളുടെ പ്രതീകങ്ങളെയും വിശുദ്ധികളെയും ലക്ഷ്യമിടുന്ന ഈ ദുരുപയോഗങ്ങള്‍ അവസാനിപ്പിക്കാനും യഥാര്‍ത്ഥ ഇസ്ലാമിക മതത്തെ ചൂഷണം ചെയ്യാന്‍ അവരെ അനുവദിക്കരുത് എന്നും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കിടയിലും സഹിഷ്ണുതയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും വേണമെന്നും മന്ത്രാലയം പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)