താമസക്കാർക്കും പൗരന്മാർക്കും പെരുന്നാൾ ആശംസകൾ നേർന്ന് കുവൈത്ത് മന്ത്രി സഭ
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ജനങ്ങൾ എന്നിവർക്ക് കുവൈത്ത് മന്ത്രിസഭ പെരുന്നാൾ ആശംസ നേർന്നു. സൈഫ് പാലസിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് ആശംസ. വിദേശ പര്യടനത്തിന് ശേഷം കുവൈത്തിലേക്ക് മടങ്ങിയെത്തിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ മന്ത്രിസഭ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് നിത്യ ക്ഷേമം ആശംസിക്കുകയും ചെയ്തു. ദേശീയ അസംബ്ലിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കർ അഹമ്മദ് അൽ സാദൂൻ, ഡെപ്യൂട്ടി സ്പീക്കർ മുഹമ്മദ് അൽ മുതൈർ, സെക്രട്ടറി മുബാറക് അൽ താഷ, ഒബ്സർവർ മുഹമ്മദ് അൽ ഹുവൈല എന്നിവരെയും മറ്റു പാർലമെന്ററി മേധാവികളെയും മന്ത്രിസഭ അഭിനന്ദിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)