സബ് ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം വിജയകരമായി പരീക്ഷിച്ച് കുവൈത്തി യുവാക്കള്‍
കുവൈത്ത് സിറ്റി: ശാസ്ത്ര ലോകത്ത് സുപ്രധാന നേട്ടം കൈവരിച്ച് കുവൈത്തി യുവാക്കള്‍.സബ് ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം വിജയകരമായി പരീക്ഷിച്ചു, പയനിയർ, ആംബിഷൻ-1 എഞ്ചിൻ അടിസ്ഥാനമാക്കിയുള്ള ഒരു സോളിഡ്-പ്രൊപ്പല്ലന്റ് റോക്കറ്റ് 1264 മീറ്റർ ഉയരത്തിൽ വിക്ഷേപിക്കുകയും വിജയകരമായി വീണ്ടെടുക്കുകയും ചെയ്തു. കുവൈത്ത് സെന്‍റര്‍ ഫോർ ദി അഡ്വാൻസ്‌മെന്റിൽ ഒന്നാം സ്ഥാനം നേടിയ ശേഷം കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് പെട്രോളിയത്തിലെ ബിരുദ പ്രോജക്ട് യുവ എഞ്ചിനീയർമാരായ നാസർ അഷ്‌കനാനിയും അദ്ദേഹത്തിന്‍റെ ടീമായ ഇസ ബോലാൻഡ്, ബേസിൽ ബെഹ്‌ബെഹാനി, മുഹമ്മദ് അബ്ദുൾ ഗനി എന്നിവരും ചേർന്നാണ് ഈ വിജയം യാഥാര്‍ത്ഥ്യമാക്കിയത്.
വിദേശ രാജ്യങ്ങളെ പൂർണ്ണമായും ആശ്രയിക്കുന്നത് ബഹിരാകാശ സാങ്കേതികവിദ്യയുടെ വികസനത്തിലെ മാന്ദ്യത്തിന് കാരണമാകുന്നുവെന്നും ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും നാസർ അഷ്‌കനാനി പറഞ്ഞു. നാസയുടെ നിലവാരത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് കൊണ്ട് ‘പയണീര്‍’ എന്ന മിസൈല്‍ വിക്ഷേപിച്ചത്. മൂന്ന് മാസം കൊണ്ട് പ്രോജക്ട് പൂര്‍ത്തിയാക്കേണ്ടി വന്നത് വലിയ വെല്ലുവിളി ആയിരുന്നു. മികച്ച പിന്തുണ നല്‍കി ഒപ്പം നിന്ന് അധ്യാപകര്‍ക്കും പ്രതിരോധ മന്ത്രാലയത്തിനും നാസർ അഷ്‌കനാനി നന്ദി പറഞ്ഞു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)