world health organization കുവൈറ്റിൽ ബലി പെരുന്നാൾ അവധിക്കാലത്ത് 45 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും
കുവൈറ്റ്: കുവൈറ്റിലെ വിവിധ ആരോഗ്യ മേഖലകളിലായി അറഫാത്തിലും ഈദ് അൽ അദ്ഹ അവധിക്കാലത്തും world health organization 45 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സുലൈബിഖാത്തിലെ മുഹമ്മദ് തുനയൻ അൽ ഗാനിം, ദയയിലെ മിർസ ഹസ്സൻ അൽ അഹ്ഖാഖി, അദൈലിയയിലെ ഹമദ് അൽ സഖർ സ്‌പെഷ്യലിസ്റ്റ്, ജാബർ അൽഅഹ്‌മദ് 2 എന്നിവയാണ് ക്യാപിറ്റൽ ഹെൽത്ത് ഗവർണറേറ്റിൽ24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ. കൈഫാനിലെ മുനീറ അൽ അയ്യർ യർമൂക്കിലെ അബ്ദുല്ല യൂസുഫ് അൽ അബ്ദുൾ ഹാദിയും രാവിലെ ഏഴ് മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും. ഹവല്ലി, ഫർവാനിയ, അഹമ്മദി, മുബാറക് അൽ കബീർ, ജഹ്‌റ ആരോഗ്യ ഗവർണറേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)