ministry കുവൈത്തിൽ പുതിയ മന്ത്രി സഭ രൂപീകരിച്ചു
കുവൈത്ത് സിറ്റി : ജൂൺ 18, കുവൈത്തിൽ പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് അൽ സബാഹിന്റെ ministry നേതൃത്വത്തിലുള്ള അഞ്ചാമത്തെ മന്ത്രി സഭ രൂപീകരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ കാബിനറ്റ് ലൈനപ്പിന് അംഗീകാരം നൽകുന്ന ഉത്തരവിൽ ഡെപ്യൂട്ടി അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഞായറാഴ്ച ഒപ്പുവച്ചു. പുതിയ മന്ത്രി സഭയിലെ ഭൂരിഭാഗം അംഗങ്ങളും നിലവിലെ മന്ത്രി സഭയിലെ അംഗങ്ങളാണ്.
മന്ത്രിമാരും വകുപ്പുകളും അറിയാം.
1- തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹ്,( ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തരം )
2- അഹ്മദ് ഫഹദ് അൽ അഹമ്മദ് അൽ സബാഹ്, (ഉപപ്രധാനമന്ത്രി, പ്രതിരോധം.)
3- ഇസ്സ അഹമ്മദ് മുഹമ്മദ് അൽ-കന്ദരി, (ഉപപ്രധാനമന്ത്രി, ക്യാബിനറ്റ് കാര്യം , ദേശീയ അസംബ്ലി കാര്യം.)
4 – ഡോ. സ’അദ് ഹമദ് നാസർ അൽ ബറാക്ക്,( ഉപപ്രധാനമന്ത്രി, എണ്ണ, സാമ്പത്തികം, നിക്ഷേപം.)
5- ഫഹദ് അലി സായിദ് അൽ ഷൂല, (മുനിസിപ്പൽ കാര്യം, വാർത്താവിനിമയം)
6- അബ്ദുറഹ്മാൻ ബദ്ദ അബ്ദുൽ റഹ്മാൻ അൽ മുതൈരി, (വാർത്താവിതരണം, ഔഖാഫ്, ഇസ്ലാമിക കാര്യം.)
7 – ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അഹമ്മദ് അൽ-അവാദി, (ആരോഗ്യം)
8- ഡോ. അമാനി സുലൈമാൻ അബ്ദുൽ വഹാബ് ബോഗ്മാസ്, (പൊതുമരാമത്ത്.)
9- ഡോ. ഹമദ് അബ്ദുൽ-വഹാബ് ഹമദ് അൽ-അദ്വാനി, (വിദ്യാഭ്യാസം )
10- സാലിം അബ്ദുല്ല അൽ-ജാബർ അൽ-സബാഹ്, (വിദേശകാര്യം )
11- മുഹമ്മദ് ഒത്മാൻ മുഹമ്മദ് അൽ-ഐബാൻ,( വ്യാപാര, വ്യവസായം, യുവജനകാര്യം )
12- മനാഫ് അബ്ദുൽ അസീസ് ഇസ്ഹാഖ് അൽ ഹജ്രി, (ധനകാര്യം )
13- ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ-അസ്താദ്, (വൈദ്യുതി, ജലം, പുനരുപയോഗ ഊർജം )
14- ഫലേഹ് അബ്ദുല്ല ഈദ് ഫാലേ അൽ റഖ്ബ (നീതിന്യായം, പാർപ്പിട കാര്യം,)
15- ഫിറാസ് സൗദ് അൽ-മാലിക് അൽ-സബാഹ്, (സാമൂഹിക, ശിശു കുടുംബ ക്ഷേമം )
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)