gold smuggling സ്വർണക്കടത്തിന് ഒത്താശ, കടത്താൻ ശ്രമിച്ചത് വൻ തുകയുടെ സ്വർണം; രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ ഡി.ആർ.ഐ. കസ്റ്റഡിയിൽ
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണക്കടത്തിന് ഒത്താശ ചെയ്തു കൊടുത്ത രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ gold smuggling ഡിആർഐയുടെ കസ്റ്റഡിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് പിടിയിലായത്. ഒരു കിലോ സ്വർണം കടത്തിയാൽ കമ്മീഷനായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അറുപതിനായിരം രൂപ മുതൽ ഒരു ലക്ഷം വരെയാണ് ലഭിച്ചിരുന്നത്. സ്വർണക്കടത്തിന് പ്രേരിപ്പിച്ചത് അനീഷ് മുഹമ്മദെന്ന് അറസ്റ്റിലായ നിതിൻ ഡിആർഐ അന്വേഷണ സംഘത്തിന് മൊഴി നൽകി. എന്നാൽ നിതിന് ഇതുവരെ പ്രതിഫലം ലഭിച്ചിട്ടിലെന്നും ഡിആർഐ വ്യക്തമാക്കി. 80 കിലോയിലേറെ സ്വർണം ഇതുവരെ കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കടത്ത് സംഘം പുറത്തുവിട്ട ശബ്ദരേഖകളും ചാറ്റുകളുമാണ് സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കുരുക്കായത്. രണ്ടുദിവസം മുൻപ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാലുകിലോ സ്വർണം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായത്. വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസിലേക്ക് ചോദ്യംചെയ്യാൻ വിളിപ്പിച്ച ഇരുവരെയും ഡി.ആർ.ഐ. കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇവരെ സംരക്ഷിക്കാൻ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും സംശയമുണ്ട്. സ്വർണ്ണക്കടത്തുകാരുമായി തർക്കമുണ്ടായതിനു പിന്നാലെ ഇവരെ കസ്റ്റംസിലെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കള്ളക്കടത്തിൽ കസ്റ്റംസിലെ ഉന്നതരുടെ പങ്കും പരിശോധിക്കുന്നുണ്ട്. കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തുവന്ന ചില യാത്രക്കാരിൽ നിന്ന് പോലീസ് സ്ഥിരമായി സ്വർണം പിടികൂടിയത് വിവാദമായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)