fire force കുവൈത്തിലെ ഷുവൈഖ് വ്യവസായിക മേഖലയിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഷുവൈഖ് വ്യവസായിക മേഖലയിൽ ബേസ്മെന്റിൽ തീപിടിത്തം. വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന fire force ടയറുകളും പെയിന്റുകളും ബാറ്ററികളും അടങ്ങുന്ന നിലവറയിലാണ് തീപടർന്നത്. തിങ്കളാഴ്ച വൈകീട്ട് ആളിപ്പടർന്ന തീ ചൊവ്വാഴ്ചയോടെയാണ് പൂർണമായും അണക്കാനായത്. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് വലിയതോതിൽ പുക ഉയർന്നു. അപകടത്തെ കുറിച്ച് തിങ്കളാഴ്ച വൈകീട്ടാണ് കേന്ദ്ര ഓപറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ചതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ സെന്ററുകൾ, അൽ ഷഹീദ്, അൽ ഇസ്നാദ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു. കൺട്രോൾ സെക്ടർ വൈസ് പ്രസിഡന്റ് മേജർ ജനറൽ ജമാൽ ബദർ നാസർ, പ്രതിരോധ മേഖലയുടെ വൈസ് പ്രസിഡന്റ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)