drugs കുവൈത്തിൽ മയക്കുമരുന്നുകളും തോക്കുകളുമായി ആറുപേർ പിടിയിൽ
കുവൈത്ത് സിറ്റി: വിവിധ മയക്കുമരുന്നുകളും തോക്കുകളുമായി ആറുപേരെ നാർകോട്ടിക് കൺട്രോൾ ജനറൽ drugs ഡിപ്പാർട്മെന്റിലെ ക്രിമിനൽ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി. വിവിധ തരത്തിലുള്ള മൂന്നു കിലോ മയക്കുമരുന്ന്, 1364 സൈക്കോട്രോപിക് ഗുളികകൾ, രണ്ട് തോക്കുകൾ, ഒരു പിസ്റ്റൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.ചോദ്യംചെയ്യലിൽ പിടിച്ചെടുത്ത വസ്തുക്കൾ വിൽപനക്കുള്ളതാണെന്ന് പ്രതികൾ സമ്മതിച്ചു. തുടർ നടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മന്ത്രാലയത്തിന്റെ എല്ലാ മേഖലകളും ലഹരിക്കെതിരായ പോരാട്ടം തുടരുകയാണെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് വ്യക്തമാക്കി. സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ലഹരിക്കടത്തുകാരെ കുറിച്ച് വിവരം ലഭിച്ചാൽ എമർജൻസി ഫോണിലേക്കും (112) ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ (1884141) ഹോട്ട്ലൈനിലും റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)