kuwait politics അസംബ്ലി തെരഞ്ഞെടുപ്പിനൊരുങ്ങി കുവൈത്ത്; ഒരുക്കങ്ങൾ പൂർത്തിയായി
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് നാളെ. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികൾ kuwait politics മത്സരിക്കുന്നുണ്ട് സുഗമമായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വോട്ട് അവസാനമായി ഉറപ്പിക്കാനുള്ള നിശ്ശബ്ദ പ്രചാരണത്തിലായിരിക്കും സ്ഥാനാർഥികൾ. 5 മണ്ഡലങ്ങളിൽ നിന്നു 10 പേർ വീതം മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുക. പിരിച്ചുവിടപ്പെട്ട സഭയിലെ നാൽപതിലേറെ അംഗങ്ങളും ഏതാനും മുൻ എംപിമാരും മത്സര രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനും വിലയിരുത്താനുമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 50ഓളം മാധ്യമപ്രവർത്തകരും കുവൈത്തിലുണ്ട്. തെരഞ്ഞെടുപ്പ് നേരിട്ട് വിലയിരുത്തുന്നതിനായി ഇവർ പോളിങ് സ്റ്റേഷനുകളും ആസ്ഥാനങ്ങളും സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വാർത്താവിതരണ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി പ്രധാന കമ്യൂണിക്കേഷൻ സെന്ററിലും വോട്ടെണ്ണൽ പ്രവർത്തനങ്ങൾ കവർ ചെയ്യുന്നതിനായി സജ്ജീകരിച്ച സ്റ്റുഡിയോ 800, സ്റ്റുഡിയോ 300 എന്നിവയിലും സന്ദർശനം നടത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)