Posted By user Posted On

Big Ticket Log In  സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനത്തിനും മക്കളുടെ പഠനത്തിനും; ബി​ഗ് ടിക്കറ്റിലൂടെ 45 കോടിയോളം രൂപ നേടിയ പ്രവാസി മലയാളി വനിത ഇവിടെയുണ്ട്

അബുദാബി: ബി​ഗ് ടിക്കറ്റിലൂടെ ഇക്കുറി ഭാ​ഗ്യമെത്തിയത് പ്രവാസി മലയാളി വനിതയെ തേടി. Big Ticket Log In  ശനിയാഴ്ച രാത്രി നടന്ന 252-ാം സീരിസ് നറുക്കെടുപ്പിലാണ് big ticket log in അബുദാബിയിൽ താമസിക്കുന്ന മലയാളിയായ ലൗസി മോൾ അച്ചാമ്മ സമ്മാനം നേടിയത്. രണ്ട് കോടി ദിർഹത്തിന്റെ (45 കോടിയിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമാണ് ഇവരെ തേടി എത്തിയത്. മേയ് ആറാം തീയ്യതി ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന് നേരിട്ടെടുത്ത 116137 നമ്പറിലുള്ള ടിക്കറ്റാണ് ഭാ​ഗ്യം കൊണ്ടുവന്നത്. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് വേദിയിൽ നിന്ന് സംഘാടകർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു ലൗസി. ഒന്നാം സമ്മാനം കിട്ടിയെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് സന്തോഷം ആനന്ദ കണ്ണീരിയി. സംസാരിക്കാൻ പോലുമാവാതെ ഇടറിയ ശബ്‍ദത്തിൽ ബിഗ് ടിക്കറ്റിന് നന്ദി പറഞ്ഞ് ഫോൺ കോൾ കട്ട് ചെയ്യുകയായിരുന്നു. കഴിഞ്ഞ 21 വർഷമായി അബുദാബിയിൽ കുടുംബസമേതം താമസിക്കുകയാണ് നഴ്സായ ലൗസി. ലൗസിയുടെ ഭർത്താവ് മക്കളെ ഉപരിപഠനത്തിന് ചേർക്കാനായി നാട്ടിലാണുള്ളത്. അദ്ദേഹം എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ലൗസി പറഞ്ഞു. സമ്മാനത്തുക ഭർതൃസഹോദരനുമായി പങ്കിടുമെന്ന് ലൗസി പറഞ്ഞു. സമ്മാനത്തുകയിലെ കുറച്ചുഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. മക്കളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്നും ബാക്കിയുള്ള തുക അതിനായി മാറ്റി വയ്ക്കുമെന്നും അവർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *