Posted By user Posted On

cheapo airഗൾഫിൽ നിന്ന് കേരളത്തിലേക്ക് പ്രവാസികൾക്കായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനം; കമ്പനികളുമായി ചർച്ച നടത്താൻ ആലോചന

തിരുവനന്തപുരം: പ്രവാസികളുടെ യാത്രാ വിഷയത്തിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഉത്സവ, അവധിക്കാല സീസണുകളിൽ cheapo air ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന പ്രശ്‌നം ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണിത്. ഉത്സവ, അവധി സീസണുകളിൽ ഗൾഫ്‌ രാജ്യങ്ങളിൽനിന്ന്‌ ചാർട്ടേഡ്‌ വിമാനങ്ങളുടെ സാധ്യത പരിശോധിക്കാൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തും. ഇന്ത്യയിൽനിന്നുള്ള വിമാനക്കമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽനിന്ന്‌ ചാർട്ടേഡ് വിമാനങ്ങൾ ലഭ്യമാണോ എന്നതും പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ്‌ തീരുമാനം. ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത്. വിമാനക്കമ്പനികളുമായി ചർച്ച നടത്താൻ സിയാൽ എംഡിയെയും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയെയും യോഗം ചുമതലപ്പെടുത്തി. പ്രാഥമിക ചർച്ചകൾക്കുശേഷം അനുമതിക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കും. കപ്പൽമാർഗമുള്ള യാത്രാസാധ്യതയും യോഗം വിലയിരുത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/www-google-search-web-best-income-expense-tracker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *