Posted By user Posted On

biometric ബയോമെട്രിക് പരിശോധയില്ലാതെ കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാം; വിമാനത്താവളത്തിൽ വൻ തിരക്ക്

കുവൈത്ത് സിറ്റി; ബയോമെട്രിക് സംവിധാനമില്ലാതെ കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര biometric ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് വിരലടയാളം എടുക്കാതെ യാത്ര ചെയ്യാൻ അനുമതിയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. എന്നാൽ, നിലവിൽ കുവൈത്ത് എയർപോർട്ടിലെ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുന്ന കൗണ്ടറുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യാ​ത്ര​ക്ക് മു​മ്പാ​യി ബ​യോ​മെ​ട്രി​ക് ഡേ​റ്റ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​യി ജ​ഹ്‌​റ, അ​ലി സ​ബാ​ഹ് അ​ൽ സാ​ലം, വെ​സ്റ്റ് മി​ഷ്‌​റ​ഫ്, ഫ​ർ​വാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ല് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വിരലടയാള നടപടിക്രമങ്ങൾക്കായി പൗരന്മാർക്ക് മാറ്റ പ്ലാറ്റ്ഫോമിലൂടെയും സന്ദർശകൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും അപ്പോയിൻമെന്റ് എടുക്കേണ്ടതുണ്ട്. പ​രി​ശോ​ധ​ന യ​ന്ത്ര​ത്തി​ൽ വി​ര​ൽ വെ​ക്കു​ന്ന​തോ​ടെ മൂ​ന്നു സെ​ക്ക​ൻറു​ക​ൾ​ക്ക​കം ഡേ​റ്റ​ബേ​സി​ൽ നി​ന്ന് വ്യ​ക്തി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് പ​രി​ശോ​ധ​ന സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ച​രി​ക്കു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *