Posted By user Posted On

professional development for teachers കുവൈത്തിലെ 2400 പ്രവാസി അധ്യാപകരുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ നിർദേശം

കുവൈത്ത് സിറ്റി:കുവൈത്തിലെ 2400 പ്രവാസി അധ്യാപകരുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ നിർദേശം professional development for teachers. വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിനാണ് നിർദേശം നൽകിയത്. ഇതിൽ 1900 പേരെ സ്വദേശിവത്കരണത്തിന്റെ ഭാ​ഗമായാണ് പിരിച്ച് വിടുന്നത്. ഇവർക്ക് പകരമായി സ്വദേശികളെ നിയമിക്കും. ഇതിനോടകം തന്നെ രാജി സമർപ്പിച്ച് കഴിഞ്ഞവരാണ് ഇതിലെ 500 അധ്യാപകർ. ഈ അധ്യായന വർഷത്തിന്റെ അവസാനത്തോടെ സേവനം അവസാനിപ്പിക്കേണ്ട പ്രവാസി അധ്യാപകരുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവവിഭവശേഷി വിഭാഗം പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. സേവന കാലാവധി അവസാനിച്ച ശേഷം ഫൈനുകളോ അധിക ഫീസുകളോ അടയ്ക്കേണ്ട അവസ്ഥ ഉണ്ടാവാതെ രാജ്യം വിടാനാവുന്ന രീതിയിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കും. സേവനം അവസാനിപ്പിക്കുന്ന അധ്യാപകർക്ക് അവരുടെ ആനുകൂല്യങ്ങൾ കൈപ്പറ്റാനും താമസ രേഖകൾ റദ്ദാക്കി രാജ്യം വിടാനും മൂന്ന് മാസത്തെ സമയമാണ് ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *