Posted By user Posted On

kuwait police ജോലിയില്ല, ജീവിക്കാൻ പണമില്ല; കുവൈത്തിൽ ആറ് മക്കളെ വീട്ടിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ആറ് മക്കളെ വീട്ടിൽ ഉപേക്ഷിച്ച് പോയ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‍തു kuwait police. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉൾപ്പെടെ വീട്ടിൽ ഉപേക്ഷിച്ചാണ് ഇവർ വീട് വിട്ടത്. 42 വയസുള്ള ഭർത്താവും 38 വയസുകാരിയായ ഭാര്യയുമാണ് അറസ്റ്റിലായത്. ഇരുവരും ഈജിപ്‍തുകാരാണ്. ജോലി നഷ്ടമായി ജീവിക്കാൻ വകയില്ലാതകുകയും പിന്നാലെ കുടുംബ പ്രശ്നങ്ങൾ കൂടി ഉടലെടുക്കുകയും ചെയ്തതോടെയാണ് ഇരുവരും തങ്ങളുടെ രണ്ട് സുഹൃത്തുക്കളുടെ ഒപ്പം വെവ്വേറെ താമസിക്കാൻ പോയത്. പന്ത്രണ്ട് വയസ്, ഏഴ് വയസ്, നാല് വയസ്, മൂന്ന് മാസം എന്നിങ്ങനെ പ്രായമുള്ള നാല് പെൺ‍മക്കളും പതിനാല് വയസും മൂന്ന് വയസും പ്രായമുള്ള രണ്ട് ആൺ മക്കളുമാണ് ഇവർക്കുള്ളത്. ഭർത്താവും ഭാര്യയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഭർത്താവ് നാല് മാസം മുമ്പ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഒരു സുഹൃത്തിനൊപ്പം താമസം തുടങ്ങി. ഏതാനും ദിവസങ്ങൾ മുമ്പ് ഭാര്യയും കുട്ടികളെ ഉപേക്ഷിച്ച് ഒരു സുഹൃത്തിനൊപ്പം പോയി. ഇതോടെ മൂത്ത രണ്ട് കുട്ടികൾ സ്‍കൂളിൽ പോകാതെ ഊഴം വെച്ച്, മൂന്ന് പ്രായം പ്രായമുള്ള കുഞ്ഞിനെ നോക്കി. ഒടുവിൽ
കുട്ടികളിൽ ഒരാൾ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസസ് റൂമിൽ വിളിച്ച് കാര്യം പറയുകയായിരുന്നു. തങ്ങൾ രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ലെന്നും കുട്ടിൽ അധികൃതരെ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതനുസരിച്ച് കുട്ടികൾക്ക് സംരക്ഷണമൊരുക്കുകയും ഭക്ഷണം നൽകുകയും ചെയ്‍തു. ഭർത്താവിനെ വിളിച്ചു വരുത്തിയപ്പോൾ തനിക്ക് ജോലി നഷ്ടമായെന്നും പണമില്ലെന്നും അതോടെ ഭാര്യയുമായി പ്രശ്നങ്ങൾ തുടങ്ങിയെന്നും അറിയിച്ചു. താൻ വീടുവിട്ട് നാല് മാസമായി സുഹൃത്തിനൊപ്പമാണ് താമസമെന്നും എന്നാൽ മക്കളുടെ എല്ലാ ചെലവും താനാണ് വഹിക്കുന്നതെന്നും ഇയാൾ പറഞ്ഞു. ഭാര്യയോട് ചോദിച്ചപ്പോൾ തനിക്ക് പണമൊന്നുമില്ലെന്നും കുട്ടികളെ നോക്കാൻ വകയില്ലാതെ വന്നപ്പോൾ വീടുവിട്ടുപോയതാണെന്നും അറിയിച്ചു. ഇതോടെ ഇരുവർക്കുമെതിരെ അധികൃതർ കേസ് റജിസ്റ്റർ ചെയ്തു. കൂടാതെ കുടുംബത്തിന്റെ ഇഖാമ പുതുക്കരുതെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് നിർദേശം നൽകി. കുടുംബത്തെ സ്വന്തം നാട്ടിലേക്ക് തന്നെ അയക്കാനാണ് അധികൃതരുടെ തീരുമാനം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *