job recrutementകൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരെറിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈറ്റ് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: കുവെെത്തില്‍ കൂടുതൽ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുന്നതായി അധികൃതര്‍. ഫിലിപ്പീൻസിൽ നിന്നുള്ള റിക്രൂട്ട്മെന്റ് നിരോധനം തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ കുവെെറ്റ് നടത്തുന്നത്. പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാമത് എത്തി നിൽക്കുന്ന സാഹചര്യം കൂടെയുണ്ട്. കുവൈത്തിലെ തൊഴിൽ വിപണിയിൽ ഇപ്പോൾ ന്യൂനപക്ഷമായി നിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ റിക്രൂട്ട് ചെയ്യണമെന്നുള്ള മാൻപവർ അതോറിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്.
ജനസംഖ്യ ഘടനയിലെ പ്രശ്നങ്ങളും ഇതികൂടെ പരിഹരിക്കാമെന്നും കുവൈത്ത് കരുതുന്നു. വിയറ്റ്നാം, മഡഗാസ്കർ എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സിംഗ്, മെഡിക്കൽ ടെക്നിക്കൽ ടീമുകളുമായി കരാർ ഒപ്പിടാൻ ആരോഗ്യ മന്ത്രാലയം ഭാവി പദ്ധതികളായി തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളുമായുള്ള ഏകോപനം ഉടൻ ആരംഭിക്കും. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകി. നേപ്പാളും മംഗോളിയയും അടക്കമുള്ള രാജ്യങ്ങളിലേക്കും റിക്രൂട്ട്മെന്റ് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)