law കുവൈത്തിൽ സ്വന്തം ശമ്പളം 15 ഇരട്ടിയാക്കി പണം തട്ടി; സർക്കാർ ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി
കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വന്തം ശമ്പളം 15 ഇരട്ടിയാക്കി പണം തട്ടിയ സർക്കാർ ജീവനക്കാരന് law ശിക്ഷ വിധിച്ച് കോടതി. 15 വർഷം തടവ് ശിക്ഷയും 40 ലക്ഷം ദിനാർ പിഴയും ആണ് ശിക്ഷ. 40 ലക്ഷം ദിനാർ അതായത് ഏകദേശം നൂറു കോടിയിലേറെ രൂപയാണ് പ്രതി തട്ടിയെടുത്തത്. അഗ്നി ശമന സേന വിഭാഗത്തിലെ ശമ്പള വിഭാഗത്തിൽ സാധാരണ ജീവനക്കാരൻ ആണ് പ്രതി. മറ്റ് ആവശ്യത്തിന് വേണ്ടി തയ്യാറാക്കിയ തന്റെ ശമ്പള സർട്ടിഫിക്കറ്റിൽ അപ്രതീക്ഷിതമായി സഹ പ്രവർത്തകന് സംശയം തോന്നിയതോടെയാണ് ഇയാളുടെ കളളി വെളിച്ചത്തായത്. 2000 ദിനാർ മാത്രം ശമ്പളമുള്ള ഇയാളുടെ ശമ്പള സർട്ടിഫികറ്റിൽ ഏകദേശം ഇരുപത് ഇരട്ടിയോളം തുകയാണ് രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് സഹപ്രവർത്തകൻ റിപ്പോർട്ട് ചെയ്യുകയായിരുന്നു. വകുപ്പിലെ ജീവനക്കാരുടെ പേ റോൾ തയ്യാറാക്കുന്ന ജോലിയുടെ ചുമതലക്കാരനായിരുന്നു പ്രതി.ഈ അവസരം ഉപയോഗിച്ച് തന്റെ ശമ്പള രേഖകളിൽ കൃത്രിമം നടത്തുകയായിരുന്നു ഇയാൾ. കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഏറ്റവും ഉയർന്ന ശമ്പളമായ നാല്പത്തി രണ്ടായിരം ദിനാർ ആണ് ഇയാൾ പ്രതിമാസം തട്ടിയെടുത്തത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)