Posted By user Posted On

live currency rates 2000 രൂപ നോട്ട് കൈയിലുണ്ടോ? സമയം കളയാതെ നാട്ടിലേക്ക് അയച്ചോളൂ; കു​വൈ​ത്തി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ഇ​വ സ്വീ​ക​രി​ക്കില്ല

കു​വൈ​ത്ത് സി​റ്റി:2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ) തീരുമാനിച്ചതിനെ live currency rates തുടർന്ന് മണി എക്സ്ചേഞ്ചുകൾ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തി. ഇതോടെ കുവൈത്ത്അടക്കമുള്ള ഗൾഫിലുള്ള ഇന്ത്യൻ പ്രവാസികളും വിനോദ സഞ്ചാരികളും കുടുങ്ങി. സന്ദർശനത്തിനും വിനോദ സഞ്ചാരത്തിനുമെത്തിയ ഇന്ത്യക്കാർ തങ്ങളുടെ കൈവശമുള്ള 2000ത്തിന്റെ നോട്ടുകൾ മാറ്റി ദിർഹം വാങ്ങിക്കാനായി മണി എക്സ്ചേഞ്ചുകളെ സമീപിച്ചപ്പോൾ അവ ഇന്ത്യയിൽ കൊണ്ടുപോയി അവരുടെ അക്കൗണ്ടുള്ള ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദേശിക്കുകയാണുണ്ടായത്. ഇവ നാട്ടിലേക്ക് അയയ്ക്കുകയാണ് ഇനിയുള്ള വഴി. ഇ​ന്ത്യ​യി​ൽ സെ​പ്​​റ്റം​ബ​ർ 30 വ​രെ നോ​ട്ട് മാ​റ്റി​യെ​ടു​ക്കാ​ൻ സ​മ​യ​മു​ണ്ട്. ഇ​തി​ന​കം നാ​ട്ടി​ൽ പോ​കു​ന്ന​വ​ർ​ക്ക് സ്വ​യം മാ​റ്റി​യെ​ടു​ക്കാം. അ​ല്ലാ​ത്ത​വ​ർ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ ബ​ന്ധു​ക്ക​ളു​ടെ​യോ വ​ശം നാ​ട്ടി​ൽ കൊ​ടു​ത്ത​യ​ക്കേ​ണ്ടി വ​രും. കു​വൈ​ത്തി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ 2000ൻറെ ഇ​ന്ത്യ​ൻ നോ​ട്ടു​ക​ൾ സ്റ്റോ​ക്കി​ല്ലെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ർ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *