Posted By user Posted On

internet സന്തോഷ വാർത്ത; കുവൈത്തിൽ ഇന്റർ നെറ്റ് വേഗത മൂന്ന് ഇരട്ടിയിലേറെ വർദ്ധിപ്പിക്കും

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്റർ നെറ്റ് വേഗത മൂന്ന് ഇരട്ടിയിലേറെ വർദ്ധിപ്പിക്കും. ഇതിനായി internet കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) നടപടികൾ ആരംഭിച്ചതായാണ് വിവരം. നിലവിൽ രാജ്യത്തെ ഇന്റർ നെറ്റ് ശരാശരി വേഗത നിലവിലെ 100 എം.ബി.പി.എസ്. ആണ്. ഇത് 400 എംബിപിഎസ് വരെ ഉയർത്തുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ടെലകമ്മ്യൂ ണിക്കേഷൻ മന്ത്രാലയം സേവന ദാതാക്കളുമായി ചർച്ച നടത്തി വരികയാണ്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വ്യക്തിഗത, കോർപ്പറേറ്റ് ഉപഭോക്താക്കളുടെ ആവശ്യങ്ങളിൽ സംഭവിച്ച സാങ്കേതിക മാറ്റങ്ങൾക്ക് അനുസൃതമാണ് ഇന്റർനെറ്റിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള നിരക്കുകൾ, തീരുമാനിക്കുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *