Posted By user Posted On

rain കുവൈത്തിൽ ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശി; ഇന്ന് മഴയ്ക്ക് സാധ്യത

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വെ​ള്ളി​യാ​ഴ്ച ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് വീശി. വെ​ള്ളി​യാ​ഴ്ച പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് rain കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ട​ൽ യാ​ത്ര​ക്കാ​ർ​ക്കും കോ​സ്റ്റ് ഗാ​ർ​ഡ് മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരുന്നതിനാൽ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ബോ​ട്ടു​ക​ളും മ​റ്റും പ്ര​വ​ർ​ത്തി​ച്ച​ത്. ഇന്നലെ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വെ​ള്ളി​യാ​ഴ്ച പ​ക​ൽ മ​ഴ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ശ​നി​യാ​ഴ്ച മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ ഇ​സ റ​മ​ദാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നാ​യ അ​ദേ​ൽ അ​ൽ സ​ദൂ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *