Posted By user Posted On

flight ആദ്യ വിമാന യാത്രക്കിടെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ആദ്യ വിമാനയാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ. അഹമ്മദാബാദിൽ നിന്ന് flight ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയർ വിമാനത്തിലാണ് സംഭവം. 56 വയസ്സുകാരനായ രാജസ്ഥാൻ മാർവാർ സ്വദേശി പ്രവീൺ കുമാറാണ് അറസ്റ്റിലായത്. വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ പോയ യാത്രക്കാരൻ അവിടെ വച്ച് ബീഡി വലിക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാർ അതിവേഗം നടപടിയെടുത്തതിനാൽ വൻ അപകടം ഒഴിവായി. പിടിയിലായ പ്രവീൺ കുമാറിനെ ബംഗളൂരു സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെ വിമാന യാത്രയാണെന്നും വിമാനത്തിൽ ബീഡി വലിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പ്രവീൺ പറഞ്ഞു. ട്രെയിൻ യാത്രയ്ക്കിടെ ശുചിമുറിയിൽ പോയി ബീഡി വലിക്കാറുണ്ട്. അതിനാണ് ഇവിടെയും ശ്രമിച്ചതെന്നും പ്രവീൺ പൊലീസിന് മൊഴി നൽകി. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറിയതിനാണ് യാത്രക്കാരനെതിരെ കേസെടുത്തത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *