Posted By user Posted On

expat ടയർ പൊട്ടി കാർ മറി‍ഞ്ഞു; സന്ദർശന വിസയിൽ ഭർത്താവിനടുത്ത് എത്തിയ മലയാളി യുവതിക്ക് ദാരുണാന്ത്യം

അൽഐൻ: അൽഐൻ അൽ ഖസ്നയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശിനിക്ക് ദാരുണാന്ത്യം expat. പെരുന്തല്ലൂർ അബ്ദുൽ മജീദിൻറെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ്​ മരിച്ചത്. 41 വയസ്സായിരുന്നു. ഞായറാഴ്ച രാത്രിയാണ്​ അപകടമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സന്ദർശക വിസയിൽ ജസീന എത്തിയത്. രണ്ട്​ ദിവസം സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെ നിന്ന് അബൂദബിയിലേക്ക്​ യാത്ര ചെയ്യുന്നതിനിടെ വാഹനത്തിൻറെ ടയർപൊട്ടി മറിയുകയായിരുന്നു. ജസീന സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അബ്ദുൽ മജീദ്, രണ്ട് മക്കൾ, ജസീനയുടെ സഹോദരൻ, മകൻ, വണ്ടിയോടിച്ച ഇവരുടെ ബന്ധു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. മൂന്നുപേർ അൽഐൻ തവാം ആശുപ​ത്രിയിൽ ചികിത്സയിലാണ്.ജസീനയുടെ ഭർത്താവ് അബ്ദുൽ മജീദ് അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. മക്കൾ: മുഹമ്മദ്‌ ശാമിൽ, ഫാത്തിമ സൻഹ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *