drugs കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് ശേഖരം
കുവൈത്തിൽ ശനിയാഴ്ച 152 കിലോഗ്രാം ഹാഷിഷ്, 8 കിലോ കഞ്ചാവ്, 2 കിലോ ഷാബു, 150,000 ക്യാപ്റ്റഗൺ ഗുളികകൾ drugs, ഒരു ദശലക്ഷം ലിറിക്ക ഗുളികകൾ, കൂടാതെ 5 ലൈസൻസില്ലാത്ത തോക്കുകൾ, ലൈവ് വെടിമരുന്ന് എന്നിവ പിടിച്ചെടുത്തു. കുവൈറ്റ് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലായിരുന്നു ഇത്രയധികം സാധനങ്ങൾ പിടിച്ചെടുത്തത്. ആരും നിയമത്തിന് അതീതരല്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമവാഴ്ച എല്ലാവർക്കും ബാധകമാണെന്ന് മന്ത്രി സ്ഥിരീകരിച്ചു, മയക്കുമരുന്ന് വിരുദ്ധ സേനാംഗങ്ങളുടെ അശ്രാന്ത പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചതായും ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയയുടെ പ്രസ്താവനയിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)