Posted By user Posted On

quit smoking കുവൈത്തിലെ 29 ശതമാനം സ്ക്കൂൾ വിദ്യാർത്ഥികളും പുകവലിക്കുന്നവർ, ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റ് സിറ്റി; കുവൈത്തിലെ 29 ശതമാനം വിദ്യാർത്ഥികളും പുകവലിക്കുന്നവരെന്ന് quit smoking റിപ്പോർട്ട്. അതോടൊപ്പം, കുവൈറ്റിലെ 16.3 ശതമാനം കാൻസർ കേസുകളും സിഗരറ്റും ഷിഷയും വലിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണെന്ന് കുവൈറ്റ് സൊസൈറ്റി ഫോർ കോംബാറ്റിംഗ് സ്മോക്കിംഗ് ആൻഡ് ക്യാൻസർ വ്യക്തമാക്കി. പുകവലി വലിയ ആരോഗ്യഭീഷണിയാണെന്നും സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് മേധാവി ഡോ. ഖാലിദ് അൽ സലേഹ് പറഞ്ഞു. പുകവലി കുടുംബങ്ങളെ അപകടകരമായി ബാധിക്കുന്നുവെന്ന് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗവും നാഷണൽ ആന്റി സ്‌മോക്കിംഗ് പ്രോഗ്രാം അംഗവുമായ ഡോ. ഹെസ്സ അൽ ഷഹീൻ വ്യക്തമാക്കി. വിദ്യാർത്ഥികൾക്കിടയിലെ പുകവലി കൂടുന്നത് യുവാക്കൾക്കിടയിൽ ആരോഗ്യ ബോധവത്കരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 2020-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, കുവൈറ്റിലെ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കിടയിൽ സിഗരറ്റും ഷിഷയും വലിക്കുന്നത് 46% ആണെന്നും സൗദി അറേബ്യയിൽ ഇത് 42.3% ആണെന്നും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *