dinar കറൻസികളുടെ പട്ടികയിൽ കുവൈത്ത് ദിനാർ ഒന്നാമത്
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളിൽ ഒന്നാമതെത്തി കുവൈത്ത് ദിനാർ. ഫോർബ്സ് മാസികയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.യു.എസ് ഡോളറിന് പകരമായി ലഭിച്ച വിദേശ കറൻസിയുടെ യൂനിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതു പ്രകാരം കുവൈത്ത് ദീനാർ ലോകത്തിലെ ഏറ്റവും ശക്തമായ കറൻസിയാണ്. ഒരു യു.എസ് ഡോളർ 0.31 കുവൈത്ത് ദിനാറിന് തുല്യമാണ്. അടുത്തകാലത്ത് ഡോളർ ശക്തിയാർജിച്ച് ലോകത്തിലെ മിക്ക കറൻസികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്നതും കുവൈത്ത് ദീനാറാണ്. 1961ലാണ് കുവൈത്ത് ദീനാർ ആരംഭിച്ചത്. 1990ൽ ഇറാഖിന്റെ കുവൈത്ത് അധിനിവേശ സമയത്ത് ദീനാറിന് ഇടിവ് രേഖപ്പെടുത്തിയെങ്കിലും, വിമോചനത്തോടെ ശക്തമായി തിരിച്ചുവന്നു. ഫോർബ്സ് മാസിക റിപ്പോർട്ട് പ്രകാരം പട്ടികയിൽ രണ്ടാം സ്ഥാനം ബഹ്റൈൻ ദീനാറും മുന്നാം സ്ഥാനം ഒമാൻ റിയാലുമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)